
പ്രതികൾ
അങ്കമാലി: കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. ഈരാറ്റുപേട്ട സ്വദേശിയായ അജ്മൽ ഷായും കോട്ടയം സ്വദേശിയായ അനിജിത്തുമാണ് പിടിയിലായത്. ഇവരിൽ നിന്നും 192 ഗ്രാം എംഡിഎംഎ ഡാൻസാഫും അങ്കമാലി പൊലീസും പിടിച്ചെടുത്തു.
ബംഗളൂരുവിൽ നിന്നും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതികൾ. ഇതിനിടെയാണ് അങ്കമാലി ടിബി ജങ്ഷന് സമീപത്ത് വച്ച് കാർ തടഞ്ഞു നിർത്തി പരിശോധിച്ചത്. തുടർന്ന് കാറിന്‍റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ഓണത്തിനായെത്തിച്ച രാസലഹരിയാണ് പിടികൂടിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.