ട്യൂഷന്‍ ക്ലാസിലെ 13കാരനോട് അധ്യാപികയ്ക്ക് പ്രണയം, തട്ടിക്കൊണ്ടുപോയി; 23 കാരിക്കെതിരേ പോക്സോ കേസ്

6 ദിവസത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് ഇരുവരെയും കണ്ടെത്തുന്നത്.
tuition teacher kidnapped 13-year-old pocso

ട്യൂഷന്‍ ക്ലാസിലെ 13കാരനോട് അധ്യാപികയ്ക്ക് പ്രണയം; തട്ടിക്കൊണ്ടുപോയി; 23 കാരിക്കെതിരേ പോക്സോ കേസ്

Updated on

സൂറത്ത്: 13 വയസുള്ള വിദ്യാർഥിയുമായി ഒളിച്ചോടിയ ട്യൂഷൻ അധ്യാപികയ്ക്ക് എതിരേ പോക്സോ കേസ്. അഞ്ച് വർഷത്തോളമായി കുട്ടിക്ക് ട്യൂഷൻ നൽകിക്കൊണ്ടിരുന്ന അധ്യാപികയാണ് അറസ്റ്റിലായത്. ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ പൊലീസ് ഇരുവരെയും കണ്ടെത്തുകയായിരുന്നു.

13 വയസുകാരനുമായി പ്രണയത്തിലായ അധ്യാപിക, കുട്ടിയുമായി ശാരീരിക ബന്ധവും പുലർത്തിയിരുന്നതായി കണ്ടെത്തി. ഇതോടെയാണ്, ഇവർക്കെതിരേ പോക്സോ, പീഡനം, തട്ടിക്കൊണ്ടു പോകൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. ഗുജറാത്തിലെ സൂറത്തിൽ ഏപ്രിൽ 26നാണ് സംഭവം.

ട്യൂഷൻ ക്ലാസിനു പോയ മകനെ കാണാനില്ലെന്നും ഇതിനു പിന്നിൽ അധ്യാപികയാണെന്നും പിതാവ് പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ സൂറത്ത് റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ നിന്ന് ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചു.

പിന്നാലെ രാജസ്ഥാനിലെ ജയ്പുരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിനു പിന്നാലെ സൂറത്ത് പൊലീസ് ബസ് തടഞ്ഞ് പരിശോധന നടത്തിയതോടെയാണ് അധ്യാപിക അറസ്റ്റിലാവുന്നതും കുട്ടിയെ രക്ഷിക്കുന്നതും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com