കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറി; ടെലിവിഷൻ താരം അറസ്റ്റിൽ

തിരുവനന്തപുരത്ത് നിന്നു നിലമേലിലേക്ക് പോകുന്ന ബസിലാണ് സംഭവം
ബിനു ബി. കമാൽ
ബിനു ബി. കമാൽ
Updated on

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ വിദ്യാർഥിനിയെ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്ന കേസിൽ കോമഡി താരം അറസ്റ്റിൽ. ടെലിവിഷൻ കോമഡി താരം ബിനു ബി. കമാൽ (40) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരത്ത് നിന്നു നിലമേലിലേക്ക് പോകുന്ന ബസിൽ വച്ചാണ് ഇയാൾ വിദ്യാർഥിനിയോട് മോശമായി പെരുമാറിയത്.

കൊല്ലം കടയ്ക്കൽ സ്വദേശിനിയാണ് പരാതി നൽകിയത്. പെൺകുട്ടി ബഹളം വച്ചതോടെ ബസ് നിർത്തുകയും ഇതിനിടെ പ്രതി ബസിൽ നിന്നിറങ്ങി ഓടാൻ ശ്രമിക്കുകയും ചെയ്തു. യാത്രക്കാരൻ നാട്ടുകാരും പിന്നാലെ എത്തിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ സമീപമുള്ള മുക്കിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com