റിപ്പോർട്ടിങ് ശരിയല്ലെന്ന് നാഗാലാൻഡ് ഉപമുഖ്യമന്ത്രി; പിന്നാലെ മാധ്യമപ്രവർത്തകന് വെടിയേറ്റു

എയർ ഗൺ സഹിതം തോക്കുധാരിയെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു
TV journalist shot in Manipur days after being berated by Nagaland deputy CM

റിപ്പോർട്ടിങ് ശരിയല്ലെന്ന് നാഗാലാൻഡ് ഉപമുഖ്യമന്ത്രി; പിന്നാലെ മാധ്യമപ്രവർത്തകന് വെടിയേറ്റു

representative image

Updated on

ഇംഫാൽ: മണിപ്പൂരിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു. ശനിയാഴ്ച വൈകിട്ട് ഒരു പുഷ്പമേള റിപ്പോർട്ട് ചെയ്യുന്നതിനിടെ സേനാപതി ജില്ലയിൽ വച്ചാണ് സംഭവം. ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി നാഗാലാൻഡിലെ ആശുപത്രിയിലേക്ക് മാറ്റി.

നാഗാലാൻഡ് ആസ്ഥാനമായുള്ള ഹോൺബിൽ ടെലിവിഷനിലെ റിപ്പോർട്ടറായ ദീപ് സൈകിയയുടെ കൈയിലും കാലിലുമാണ് വെടിയേറ്റതെന്നാണ് വിവരം. അസമിലെ ജോർഹട്ട് സ്വദേശിയാണ് സൈകിയ. നാട്ടുകാർ വെടിയുതിർത്ത എയർ ഗൺ സഹിതം തോക്കുധാരിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ആക്രമണകാരണം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ഒരു പൊതുപരിപാടിയിൽ വെച്ച് നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാന്തുങ്കോ പാറ്റൺ സൈകിയയുടെ റിപ്പോർട്ടിങ്ങിനെ വിമർശിച്ചിരുന്നു. ഇതിനെതിരേ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com