രണ്ടര വയസുകാരിക്ക് അച്ഛന്‍റെ ക്രൂര മര്‍ദനം; അമ്മയുടെ പരാതിയിൽ കേസ്

കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ടായിരുന്നു.
Two-and-a-half-year-old girl brutally beaten by father
Two-and-a-half-year-old girl brutally beaten by father

മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരിക്ക് പിതാവിന്‍റെ ക്രൂര മര്‍ദ്ദനം. അമ്മയുടെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പൊലീസ് കേസെടുത്തു. കുട്ടി മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയുടെ മാതാപിതാക്കള്‍ അകന്നുകഴിയുകയാണ്. എന്നാൽ ഈ മാസം 21ന് കുട്ടിയെ ജുനൈദ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. തിരികെ വന്ന കുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടുവെന്നും കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളും കണ്ടതോടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകായിരുന്നു. കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ടായിരുന്നു.

ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമാണ് ജുനൈദിനെതിരെ പൊലീസ് കേസെടുത്തത്. ജുനൈദിനു ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ പശ്ചാത്തലം അടക്കം സംശയമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് കാളികാവില്‍ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മര്‍ദിച്ചുകൊന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com