''കന്യകയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ രോഗം മാറും''; 12 കാരിയെ വാട്സാപ്പിൽ വിൽപ്പനക്ക് വച്ച സംഘം പിടിയിൽ

20 ലക്ഷം രൂപക്കാണ് പെൺകുട്ടിയെ വിൽപ്പനക്ക് വച്ചിരുന്നത്
two arrested for trying to sell 12yr old girl via whatsapp in karnataka

''കന്യകയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ രോഗം മാറും''; 12 കാരിയെ വാട്സാപ്പിൽ വിൽപ്പനക്ക് വച്ച സംഘം പിടിയിൽ

representative image

Updated on

ബംഗളൂരു: കർണാടകയിൽ 12 വയസുകാരിയെ വാട്സാപ്പിൽ വിൽപ്പനക്ക് വച്ച സംഘം പിടിയിൽ. ആദ്യമായി ആർത്തവമുണ്ടാവുന്ന കന്യകയായ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ രോഗം മാറുമെന്ന് പ്രചരണം നടത്തിയാണ് സംഘം കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്. സംഭവത്തിൽ വിജയനഗര സ്വദേശികളായ ശോഭ, ആൺസുഹൃത്ത് തുളസീ കുമാർ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

കന്യകയായ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ മാനസിക രോഗം മാറുമെന്നാണ് ഇരുവരും പരസ്യപ്പെടുത്തിയിരുന്നത്. പ്രതിഫലമായി 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

മൈസൂരുവിൽ, സർക്കാർ ഇതര സംഘടനയായ (non-Governmental Organization) ഓടനാടി സേവാ സംഘുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെയാണ് സംഭവം പുറത്തായത്. കന്യകകളായ പെൺകുട്ടികളുമായുള്ള ലൈംഗിക ബന്ധത്തിന് വിവിധ മാനസിക രോഗങ്ങൾ ഭേദമാക്കാൻ കഴിയുമെന്ന ഒരു അന്ധവിശ്വാസം നിലവിലുണ്ടെന്നും ഇത് സെക്സ് റാക്കറ്റിന് ഒരു വിപണി സൃഷ്ടിച്ചുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.

ശോഭ ഈ അന്ധവിശ്വാസങ്ങളുമായി സജീവമായി ഇടപെടുന്നവരെ അന്വേഷിക്കുന്നുണ്ടെന്ന രഹസ്യ വിവരമാണ് വഴിത്തിരുവായത്. 12-13 വയസുള്ള ഒരു പെൺകുട്ടിയെ വാട്ട്‌സ്ആപ്പ് വീഡിയോകൾ വഴി ഉപഭോക്താക്കൾക്ക് പ്രദർശിപ്പിച്ചതായി എൻ‌ജി‌ഒ ജീവനക്കാർ കണ്ടെത്തി, ഇത് അടിയന്തര നടപടിക്ക് കാരണമായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com