ആശുപത്രി ജീവനക്കാരെ മർദിച്ച് പരുക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ആശുപത്രി ജീവനക്കാരെ മർദിച്ച് പരുക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

അക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ രാഹുലിന് കൈ വിരലിന് പൊട്ടലുണ്ടായിട്ടുണ്ട്

മാനന്തവാടി: മാനന്തവാടി ഗവൺമെന്‍റ് മെഡിക്കൽ കോളെജ് അത്യാഹിക വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച് പരുക്കേൽപ്പിച്ചെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. കാലിന് പരുക്കുണ്ടെന്ന് പറഞ്ഞ് ഡോക്‌ടറെ കാണാൻ വന്ന വള്ളിയൂർക്കാവ് ആറാട്ടുതര സ്വദേശികളായ രഞ്ജിത്ത് (45), മകൻ ആദിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്.

അക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ രാഹുലിന് കൈ വിരലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഇവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com