വഴിയരികിൽ മൂത്രമൊഴിച്ച രണ്ട് പേർ അറസ്റ്റിൽ; വൈറലായി വിഡിയോ

വിവാദമായതോടെ മുതിർന്ന ഓഫീസർമാരുടെ നിർദേശം അനുസരിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
Two booked after video showing them urinating on road goes viral

വഴിയരികിൽ മൂത്രമൊഴിച്ച രണ്ട് പേർ അറസ്റ്റിൽ; വൈറലായി വിഡിയോ

Updated on

താനെ: സ്കൂളിനരികിലുള്ള വഴിയിൽ മൂത്രമൊഴിച്ച രണ്ടു പേർ അറസ്റ്റിൽ. മുംബൈയിലെ കാശിഗാവ് മിറ റോഡിലാണ് സംഭവം. വഴിയരികിൽ നിന്ന് മൂത്രമൊഴിക്കുന്ന രണ്ടു പേരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം വിവാദമായതോടെ മുതിർന്ന ഓഫീസർമാരുടെ നിർദേശം പ്രകാരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ഡ്രൈവറായി ജോലി ചെയ്യുന്ന വാഷിം ഷകീൽ ഷെയ്ഖ് (36), സ്വകാര്യ കമ്പനി ജീവനക്കാരനായ ദിലീപ് രാജേന്ദ്ര സിങ് (44) എന്നിവരാണ് അറസ്റ്റിലായത്.

ഇരുവർക്കുമെതിരേ നഗ്നതാ പ്രദർശനം, ആരോഗ്യത്തിന് ഹാനികരമാം വിധം രോഗാണുകൾ പരത്തുന്ന പ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com