രാസലഹരിക്കടത്ത്; രണ്ടു പേർ കൂടി അറസ്റ്റിൽ

ഫ്ലാസ്ക്കിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്.
Two held over MDMA case

ഹിജാസ്, ഷമീർ

Updated on

അങ്കമാലി: ലക്ഷങ്ങൾ വിലവരുന്ന 550 ഗ്രാം രാസലഹരിയുമായി രണ്ടു പേർ അറസ്റ്റിലായ കേസിൽ രണ്ടു പേർ കീടി പിടിയിൽ. പിടിയിലായ മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിൽ ഹിജാസ് (ബബ് ലു 29)മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ കളപ്പുരക്കൽ വീട്ടിൽ ഷമീർ (36), എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് കൊച്ചി സ്വദേശികളായ കുന്നുംപുറം കാരയിൽ മുഹ്സിൻ (മൂസിൻ 28), തുരുത്തി മുഹമ്മദ് സഹിൽ (25) എന്നിവരെ നേരത്തെ റൂറൽ ജില്ലാ ഡാൻസാഫും, അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയിരുന്നു.

മയക്കുമരുന്ന് വാങ്ങുന്നതിനും മറ്റുമുള്ള സാമ്പത്തിക കാര്യങ്ങളും മറ്റും നിയന്ത്രിച്ചിരുന്നതും ഇപ്പോൾ പിടിയിലാവരാണ്. ആദ്യം പിടികൂടിയ'പ്രതികൾ ബംഗളൂരിൽ നിന്നും രാസലഹരി വാങ്ങി വരുന്ന വഴി അങ്കമാലിയിൽ വച്ച് പൊലീസ് സാഹസികമായി വണ്ടി തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഫ്ലാസ്ക്കിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. സിറ്റിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണിവർ. സ്ഥിരം കടത്തുകാരാണെന്നാണ് ലഭ്യമാകുന്ന വിവരം. നിരവധി കേസുകളിൽ ഉൾപ്പെട്ട ആളാണ് ഹിജാസ്.

logo
Metro Vaartha
www.metrovaartha.com