കൊച്ചിയിൽ 5 കോടിയുടെ ആംബർഗ്രിസുമായി രണ്ടു പേർ പിടിയിൽ

സ്പേം തിമിംഗലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് ആംബർഗ്രീസ്
Ambergris
Ambergrisപ്രതീകാത്മക ചിത്രം
Updated on

കൊച്ചി: അഞ്ച് കോടി രൂപയോളം വിലവരുന്ന ആബംർഗ്രിസുമായി രണ്ടുപേരെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശികളായ കെ എൻ വിശാഖ്, എൻ രാഹുൽ എന്നിവരാണ് കൊച്ചിയിൽ റവന്യൂ ഇന്‍റലിജൻസിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് 8.7 കിലോ ആബംർഗ്രീസ് കണ്ടെടുത്തു.

സ്പേം തിമിംഗലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് ആംബർഗ്രിസ്. സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിന് ഇത് ഉപയോഗിക്കാറുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com