ഗംഗാ നദിയിൽ മൃതദേഹം വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ പിടിയിൽ

നായയുടെ ജഡമാണെന്നായിരുന്നു സ്ത്രീകൾ ആദ്യം നൽകിയ മറുപടി.
Two women arrested while trying to throw a body in the Ganges river
ഗംഗാ നദിയിൽ മൃതദേഹം വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ പിടിയിൽ
Updated on

കൊൽക്കത്ത: മൃതദേഹം ഗംഗാ നദിയിലേക്ക് വലിച്ചെറിയുന്നതിനിടയിൽ ​രണ്ട് സ്ത്രീകൾ പിടിയിൽ. കൊൽക്കത്തയിലെ കുമാർതുലിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

മൃതദേഹം ഒളിപ്പിച്ച ട്രോളി ബാ​ഗ് രണ്ട് സ്ത്രീകൾ ചേർന്ന് കാറിൽനിന്ന് ഇറക്കുന്നതും അത് നദിയിൽ ഉപേക്ഷിക്കാനായി ബാഗ് ഉയർത്തുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് നാട്ടുകാർ സ്ത്രീകളുടെ അടുത്തെത്തി വിവരം തിരക്കിയത്.

തുടർന്ന് ബാ​ഗിനുള്ളിൽ എന്താണെന്ന് നാട്ടുകാർ ചോദിച്ചപ്പോൾ നായയുടെ ജഡമാണെന്നായിരുന്നു സ്ത്രീകൾ ആദ്യം നൽകിയ മറുപടി. എന്നാൽ വീണ്ടും ചോദിച്ചപ്പോൾ, ഭർത്താവിന്‍റെ സഹോദരിയുടെ മൃത​ദേഹമാണിതെന്നും യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഇവർ നാട്ടുകാരോട് പറഞ്ഞു.

ഇതൊന്നും വിശ്വസിക്കാഞ്ഞ നാട്ടുകാർ ബാ​ഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇരുവരും തടഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് സംഭവസ്ഥലത്തേക്ക് എത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് ബാ​ഗിനുള്ളിൽ രക്തത്തിൽ കുളിച്ചനിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ഇരുവരേയും അറസ്റ്റുചെയ്തു. വിശദമായ അന്വേഷണത്തിൽ, ഫാൽ​ഗുനി ഘോഷും ഇവരുടെ മാതാവ് ആരതി ഘോഷുമാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞു. ഫാൽ​ഗുനിയുടെ ഭർത്താവിന്‍റെ ബന്ധുവായ സുമിതാ ഘോഷിന്‍റെ മൃതദേഹമാണ് ബാഗിലുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com