പാലക്കാട് 2 യുവാക്കളെ കാറിലെത്തിയ സംഘം വെട്ടി പരുക്കേൽപ്പിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം
two youths attacked in palakkad
പാലക്കാട് 2 യുവാക്കളെ കാറിലെത്തിയ സംഘം വെട്ടി പരുക്കേൽപ്പിച്ചു
Updated on

പാലക്കാട്: കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം യുവാക്കളെ വെട്ടിപരുക്കേൽപ്പിച്ചു. കടമ്പഴി സ്വദേശികളായ ടോണി, പ്രസാദ് എന്നിവർക്കാണ് വെട്ടേറ്റത്. സുഹൃത്തുക്കളായ ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിച്ചതായാണ് വിവരം.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ടോണിക്ക് ഗുരുതരമായി പരുക്കേറ്റ ടോണിയെ ആദ്യം പാലക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com