മൂന്ന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് 4.1 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ

യുഎഇ സമ്പദ് വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
UAE imposes Dh4.1 million fine on three money exchange firms

മൂന്ന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് 4.1 മില്യൺ ദിർഹം പിഴ ചുമത്തി യു എ ഇ

Updated on

അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ വിരുദ്ധ ധനസഹായ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തൽ എന്നീ കുറ്റങ്ങൾക്ക് മൂന്ന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് യു എ ഇ സെൻട്രൽ ബാങ്ക് 4.1 ദശലക്ഷം ദിർഹം പിഴ ചുമത്തി. യുഎഇയിലെ സെൻട്രൽ ബാങ്കിനെയും ധനകാര്യ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന 2018 ലെ ഫെഡറൽ നിയമം നമ്പർ (14) ലെ ആർട്ടിക്കിൾ 137 പ്രകാരമാണ് പിഴ ചുമത്തിയത്.

യുഎഇ സമ്പദ് വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും യുഎഇ നിയമങ്ങളും മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും സെൻട്രൽ ബാങ്ക് അധികൃതർ വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com