

മൂന്ന് സ്ത്രീകളുടെ കൊലപാതകം: റാക് കോടതിയിൽ വിചാരണ തുടങ്ങി
റാസൽഖൈമ: എട്ടു മാസങ്ങള്‍ക്കു മുമ്പ് റാസല്‍ ഖൈമയിലെ ജൂലാനില്‍ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന കേസിൽ റാക് കോടതിയില്‍ വിചാരണ ആരംഭിച്ചു.
വാഹനത്തിന് വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട വാഗ്വാദത്തിനൊടുവില്‍ 66കാരിയായ മാതാവും 36ഉം 38ഉം വീതം പ്രായമുള്ള പെണ്‍മക്കളും വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.
47 വയസുകാരിയായ മറ്റൊരു മകള്‍ സംഭവത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 55കാരനായ യമന്‍ പൗരനാണ് സംഭവത്തിലെ പ്രതി. പ്രതിക്ക് വധശിക്ഷ വേണമെന്നതാണ് ഇരകളുടെ ആവശ്യം.