യുവതിയുടെ അടിവസ്ത്രങ്ങൾ നിരന്തരം കാണാതാകുന്നു; സിസിടിവി നോക്കിയപ്പോൾ അയൽവാസി, പ്രതി അറസ്റ്റിൽ

മധ‍്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം
ujjain man arrested for stealing undergarments of women

യുവതിയുടെ അടിവസ്ത്രങ്ങൾ നിരന്തരം കാണാതാകുന്നു; സിസിടിവി നോക്കിയപ്പോൾ അയൽവാസി, പ്രതി അറസ്റ്റിൽ

representative image-google gemini

Updated on

ഉജ്ജയിൻ: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ഠിച്ച 25 കാരൻ അറസ്റ്റിൽ. മധ‍്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. അയൽവാസിയായ അമിത് മാളവ‍്യ എന്ന യുവാവാണ് അറസ്റ്റിലായത്.

യുവതിയുടെ അടിവസ്ത്രങ്ങൾ നിരന്തരമായി കാണാതാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സിസിടിവി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് ആളെ പിടികിട്ടിയത്. തുടർന്ന് സിസിടിവി ദൃശ‍്യങ്ങൾ സഹിതം യുവതിയുടെ കുടുംബം പൊലീസിന് കൈമാറുകയായിരുന്നു.

യുവതിയോട് തനിക്ക് പ്രണയമാണെന്നും അത് പ്രകടിപ്പിക്കാൻ നെഞ്ചിൽ‌ അവരുടെ പേര് ടാറ്റൂ ചെയ്തിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പരിശോധനയിൽ ഇത് ശരിയാണെന്ന് പൊലീസ് കണ്ടെത്തി. മോഷണത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും പ്രതിക്കെതിരേ പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com