

ആലുവയിൽ കഞ്ചാവുമായി അറസ്റ്റിലായ ഒഡീഷ സ്വദേശികൾ.
ആലുവ: ആലുവയിൽ 25 കിലോഗ്രാം കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികൾ റൂറൽ എസ്‌പിയുടെ ഡാൻസാഫ് ടീമിന്‍റെ പിടിയിലായി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ആലുവയിൽ എത്തിയ അന്ത്യോദയ എക്സ്പ്രസ് ട്രെയിനിലാണ് ഇവർ കഞ്ചാവ് കടത്തി കൊണ്ടുവന്നത്.
പൊലീസിനെ കണ്ട ഉടനെ റെയിൽ പാളം ചാടിക്കടന്ന് ബോയ്സ് സ്കൂൾ ഭാഗത്തേക്കു കടന്ന പ്രതികളെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 25 കിലോഗ്രാം കഞ്ചാവ് ഇവരിൽനിന്നു കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.