സ്വന്തം അച്ഛന്‍ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ട്രെയിനിൽ പ്രസവിച്ചു; ക്രൂരത പുറത്ത്

ട്രെയിനിലെ ശൗചാലത്തിൽ ബാഗിനുള്ളില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ
up minor delivers newborn baby found in train toilet

സ്വന്തം അച്ഛന്‍ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ട്രെയിനിൽ പ്രസവിച്ചു; ക്രൂരത പുറത്ത്

Representative Image
Updated on

മൊറാദാബാദ് (യുപി): ട്രെയിനിന്‍റെ ജനറൽ കോച്ചിലെ ശൗചാലത്തിൽ ഒരു ബാഗിനുള്ളില്‍ നവജാതശിശുവിനെ കണ്ടെത്തിയതായിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം പിതാവ് ബലാത്സംഗം ചെയ്തതിനെ തുടർന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതാണ് കുട്ടിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജൂൺ 22 ന് പെൺകുട്ടിയുടെ കുടുംബം ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ട്രെയിന്‍ വാരണാസിക്ക് സമീപം എത്തിയപ്പോഴാണ് ശൗചാലയത്തില്‍ വച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നാലെ കുടുംബാംഗങ്ങൾ നവജാതശിശുവിനെ ഒരു ബാഗിനുള്ളിലാക്കി ഇവർ മറ്റൊരു ട്രെയിനിൽ വീട്ടിലേക്ക് മടങ്ങി.

പട്‌ന-ഛണ്ഡീഗഢ് വേനല്‍ക്കാല പ്രത്യേക ട്രെയിനിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ബറേലിക്ക് സമീപമെത്തിയപ്പോൾ ട്രെയിനിലെ കച്ചവടക്കാര്‍ കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കുകുകയും പൊക്കിള്‍ക്കൊടി മുറിയാത്ത ഒരു കുഞ്ഞിനെ ശൗചാലയത്തില്‍നിന്ന് കണ്ടെടുത്തുകയും ചെയ്തു. ഉടനെ ഇവർ ട്രെയിനിലെ ടിടിയെ വിവരം അറിയിക്കുകയും മൊറാദാബാദിലെത്തിയപ്പോള്‍ കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി.

അന്വേഷണത്തിനിടെ, കുഞ്ഞിനെ ഉപേക്ഷിച്ച ബാഗില്‍നിന്ന് ഒരു സിം കാര്‍ഡ് പൊലീസ് കണ്ടെടുത്തു. ഇതാണ് പിന്നീട് കേസിൽ വഴിത്തിരിവായത്. സിംകാര്‍ഡിന്‍റെ ഉടമ പെണ്‍കുട്ടിയുടെ ബന്ധുവായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണി ആയതാണെന്ന് ഇയാളില്‍നിന്ന് പൊലീസിന് വിവരം ലഭിച്ചു. പിന്നാലെ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി.

തന്‍റെ പിതാവ് മദ്യപനായാണെന്നും തന്നെ വര്‍ഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി മൊഴികൾ രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊറാദാബാദിലെ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ കുഞ്ഞിനെ സംരക്ഷിക്കാന്‍ തനിക്ക് സാമ്പത്തികമായി കഴിയില്ല രേഖമൂലം അറിയിച്ചതായും ബലാത്സംഗകേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ബിഹാര്‍ പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com