രജനി കൊലക്കേസ്; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

രജനിയെ കൊലപ്പെടുത്തിയത് ഭർത്താവാണെന്നായിരുന്നു പൊലീസിന്‍റെ നിഗമനം
upputhara woman murder husband found dead near house

സുബിൻ | രജനി

Updated on

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ രജനിയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള പറമ്പിലാണ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജനുവരി ആറിനാണ് രജനിയെ വീട്ടിനുള്ളിൽ ചോര വാര്‍ന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രജനിയുടെ കൊലപാതകത്തിൽ ഭർത്തവാണ് പ്രതിയെന്നായിരുന്നു പൊലീസിന്‍റെ നിഗമനം.

രജനിയുടെ മരണത്തിന് പിന്നാലെ പൊലീസ് സുബിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണി ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com