യാത്രക്കാരൻ ജീവനക്കാരിയെ കടിച്ചു; ജാപ്പനീസ് വിമാനം തിരിച്ചിറക്കി

ജാപ്പനീസ് എയർലൈനായ ഓൾ നിപ്പോൺ എയർവേസിൽ ബുധനാഴ്ചയാണ് സംഭവം
യാത്രക്കാരൻ ജീവനക്കാരിയെ കടിച്ചു; ജാപ്പനീസ് വിമാനം തിരിച്ചിറക്കി

ടോക്‌യോ: യുഎസിലേക്ക് പുറപ്പെട്ട ജാപ്പനീസ് വിമാനം ടോക്കിയോയിൽ അടിയന്തരമായി തിരിച്ചിറക്കി. മദ്യ ലഹരിയിൽ യാത്രക്കാരൻ ക്യാബിൻ അറ്റൻഡന്‍റിനെ കടിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നത്. ജാപ്പനീസ് എയർലൈനായ ഓൾ നിപ്പോൺ എയർവേസിൽ ബുധനാഴ്ചയാണ് സംഭവം.

55 കാരനായ അമെരിക്കൻ യാത്രക്കാരനാണ് ജീവനക്കാരിയെ ആക്രമിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ഇയാൾ മദ്യ ലഹരിയിലായിരുന്നു. സംഭവത്തിനു പിന്നാലെ വിമാനം ഹനേഡ വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. 159 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

തന്‍റെ പെരുമാറ്റത്തെക്കുറിച്ച് ഓർമ്മയില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനോട് യാത്രക്കാരൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാമത്തെ സംഭവമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com