
നിരന്തരം അവഗണിക്കുന്നു; ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ചു കൊന്നു
ലഖ്നൗ: ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ ഭർത്താവിനെ ശ്വാസം മുട്ടിച്ചുകൊന്ന ഭാര്യ അറസ്റ്റിൽ. നിരന്തരം അവഗണിക്കുന്നുവെന്ന് കാട്ടി 40 കാരനായ കുമാറിനെയാണ് രണ്ടാം ഭാര്യ കവിത ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 29 നാണ് സംഭവം നടക്കുന്നത്. തുടർന്ന് ശനിയാഴ്ചയോടെ 30 കാരിയായ കവിതയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് കവിതയെ അറസ്റ്റു ചെയ്തു.
തന്നെ അവഗണിച്ച് ഭർത്താവ് മുൻഭാര്യയുമായി അടുക്കുന്നതാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്ന് യുവതി മൊഴി നൽകി. മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സഞ്ജയ് കുമാറിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
25 വർഷം മുൻപായിരുന്നു കവിതയുടെയും സഞ്ജയുടെയും വിവാഹം. ഇതിന് മുൻപ് സഞ്ജയ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം നിലനിൽത്തിക്കൊണ്ടായിരുന്നു രണ്ടാം വിവാഹം. ആദ്യ ഭാര്യയുമായി സഞ്ജയ് ബന്ധം തുടരുന്നതും അവർക്കൊപ്പം പോയി താമസിക്കുന്നതും കവിതയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇത് മൂലം തന്നെ ഭർത്താവ് അവഗണിക്കുന്നുവെന്ന തോന്നലാണ് കവിതയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു