മധുരയിലും ഗോവയിലും വെച്ച് നിരവധി തവണ പീഡനത്തിന് ഇരയായി

വയസുകാരിയെ ഗോവയിൽ കൊണ്ടു പോയി പീഡിപ്പിച്ചു

ഇൻസ്റ്റഗ്രാം പ്രണയം; 8 വയസുകാരിയെ ഗോവയിൽ കൊണ്ടു പോയി പീഡിപ്പിച്ചു

മധുരയിലും ഗോവയിലും വെച്ച് നിരവധി തവണ പീഡനത്തിന് ഇരയായി
Published on

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായി ഗോവയിലേയ്ക്ക് കടന്ന യുവാവ് പൊലീസ് പിടിയിൽ. വർക്കല തുമ്പോട് തൊഴുവൻചിറ സ്വദേശി ബിനുവാണ് പൊലീസിന്‍റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി 26 വയസുകാരനായ യുവാവിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിലായതോടെ ഒക്ടോബർ 18ന് പെൺകുട്ടിയുമായി ഇയാൾ നാടുവിടുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗം മധുരയിലേയ്ക്ക് പോയി. അവിടെ ഒരു ദിവസം താമസിച്ച ശേഷം ഗോവയിലേക്കാണ് പോയത്.

ഗോവയിൽ രണ്ടുദിവസം തങ്ങിയ ശേഷം എറണാകുളത്ത് തിരികെയെത്തി.

എറണാകുളത്ത് നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. പെൺകുട്ടിയെ കാണാതായ ദിവസം തന്നെ മാതാപിതാക്കൾ വർക്കല പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ എങ്ങോട്ടാണ് പോയതെന്ന് വിവരം ലഭിച്ചില്ല.

പിന്നീട് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിനു തിരുവനന്തപുരത്ത് എത്തിയതായും, ട്രെയിൻ മാർഗം മധുരയിലേക്ക് കടന്നതായും വിവരം ലഭിച്ചത്.

പൊലീസ് ഇവർക്ക് പിന്നാലെ മധുരയിൽ എത്തിയെങ്കിലും ഇവിടെ നിന്ന് ഗോവയിലേക്ക് കടന്നിരുന്നു.ഗോവയിൽ നിന്ന് എറണാകുളത്ത് എത്തിയ സമയത്താണ് വർക്കല പൊലീസ് പ്രതിയെ പിടികൂടിയത്. ഗോവയിലും മധുരയിലും വെച്ച് പല തവണ പെൺകുട്ടി പീഡനത്തിന് ഇരയാക്കിയതായി പ്രതി സമ്മതിച്ചു. ഇരുവരേയും വൈദ്യപരിശോധന നടത്തി. ബിനുവിനെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കുകയും, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com