ആശുപത്രി പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് മോട്ടോർ ബൈക്ക് മോഷ്ടിച്ചു; 2 പേർ അറസ്റ്റിൽ

ഇവർക്കെതിരേ കാളിയാർ പോലീസ് സ്റ്റേഷനിൽ വേറെയും കേസുകൾ ഉണ്ട്.
vehicle theft , two held

ആശുപത്രി പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് മോട്ടോർ ബൈക്ക് മോഷ്ടിച്ചു; 2 പേർ അറസ്റ്റിൽ

Updated on

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ. നെയ്ശ്ശേരി തൊമ്മൻകുത്ത് ചുങ്കത്ത് വീട്ടിൽ അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കൽ വീട്ടിൽ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിന്നും വെൺമണി സ്വദേശിയായ യുവാവിന്‍റെ മോട്ടോർസൈക്കിൾ ആണ് മോഷ്ടിച്ചത്. അന്വേഷണത്തിൽ പുല്ലുവഴി ഭാഗത്ത് നിന്നും ഇവരെ പിടികൂടുകയായിരുന്നു.

ഇവർക്കെതിരെ കാളിയാർ പോലീസ് സ്റ്റേഷനിൽ വേറെയും കേസുകൾ ഉണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ പി.ടി. ബിജോയ്, എസ് ഐ മാരായ ആൽബിൻ സണ്ണി, കെ.ആർ. ദേവസ്സി, എഎസ് ഐ സി.കെ.നവാസ്, എസ് സി പി ഒ സുബാഷ് ചന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com