

റോസമ്മ
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴ മുളപ്രയിൽ ഭർത്താവിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന കേസിൽ പ്രതിയായ ഭാര‍്യ റോസമ്മയ്ക്ക് ജീവപര‍്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
കേസിൽ റോസമ്മ കുറ്റക്കാരിയാണെന്ന് വ‍്യാഴാഴ്ച തന്നെ കോടതി കണ്ടെത്തിയിരുന്നു. 2013 ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്മാനായിരുന്നു ചാക്കോച്ചൻ. പുലർച്ചെയോടെ റോഡിലാണ് ചാക്കോച്ചന്‍റെ മൃതദേഹം കണ്ടെത്തിയത്.
ചാക്കോച്ചന്‍റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും റോസമ്മയുടെ പേരിൽ എഴുതി നൽകാത്തതു മൂലമുണ്ടായ തർക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് അന്വേഷണ ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കിയിരുന്നു.