2 ലക്ഷം രൂപ കൈക്കൂലി ആവശ‍്യപ്പെട്ട വില്ലേജ് ഓഫീസറെ കൈയോടെ പിടികൂടി വിജിലൻസ്

കണ്ണൂർ ചാലാട് സ്വദേശി അനിൽകുമാറിനെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്
Village officer caught red-handed for demanding Rs 2 lakh in bribe
2 ലക്ഷം രൂപ കൈകൂലി ആവശ‍്യപ്പെട്ടു; വില്ലേജ് ഓഫീസറെ കൈയോടെ പിടികൂടി വിജിലൻസ്
Updated on

കോഴിക്കോട്: കൈകൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി അനിൽകുമാറിനെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. പെട്രോൾ പമ്പിന് ഭൂമി തരംമാറ്റം ചെന്നവരോട് അനിൽകുമാർ രണ്ട് ലക്ഷം രൂപ കൈകൂലി ആവശ‍്യപ്പെട്ടു. ഒരേക്കർ ഭൂമിയിലെ 30 സെന്‍റ് തരംമാറ്റാൻ വേണ്ടിയാണ് അനിൽകുമാർ രണ്ട് ലക്ഷം രൂപ കൈകൂലി ആവശ‍്യപ്പെട്ടത്. പന്തീരങ്കാവ് വില്ലേജിലെ കൈമ്പാലത്താണ് പെട്രോൾ പമ്പ് വരേണ്ടിയിരുന്നത്.

ആദ‍്യ ഗഡുവായി 50000 രൂപ നൽകണമെന്നായിരുന്നു ആവശ‍്യം. തുടർന്ന് പരാതിക്കാർ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് ഉദ‍്യോഗസ്ഥരുടെ നിർദേശ പ്രകാരം കൈകൂലിയുടെ ആദ‍്യഘഡു നൽകാനെത്തിയപ്പോൾ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. അനിൽകുമാറിനെതിരേ മുമ്പും പരാതികൾ ലഭിച്ചിരുന്നതിനാൽ ഇയാൾ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് പിടിയിലായത്. അനിൽ കുമാർ പണം ആവശ‍്യപ്പെട്ടതിന്‍റെ ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com