കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പ്; അന്വേഷണത്തിന് പ്രത‍്യേക സംഘം

കേസുമായി സംബന്ധിച്ച് ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വ‍്യക്തമാക്കി
special investigation team to investigate virtual arrest scam case in kochi

കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പ് കേസ്; അന്വേഷണത്തിന് പ്രത‍്യേക സംഘം

Updated on

കൊച്ചി: മട്ടാഞ്ചേരിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പ് കേസ് പ്രത‍്യേക സംഘം അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത‍്യ. കേസുമായി സംബന്ധിച്ച് ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കമ്മിഷണർ വ‍്യക്തമാക്കി. കേസിൽ കഴിഞ്ഞ ദിവസം 5 പേരെ പ്രതി ചേർത്ത് മട്ടാഞ്ചേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

തട്ടിപ്പിന് ഇരയായ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുത്തിരുന്നു. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ സ്ഥലം ഉൾപ്പെടെ കണ്ടെത്താനായെന്നാണ് പുറത്തു വരുന്ന വിവരം.

special investigation team to investigate virtual arrest scam case in kochi
വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിനിക്ക് നഷ്ടമായത് 2.88 കോടി

പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ പ്രതികളിലേക്കെത്താൻ സാധിക്കുമെന്ന പ്രതീക്ഷ‍യിലാണ് അന്വേഷണ സംഘം.

മട്ടാഞ്ചേരി സ്വദേശിനി ഉഷാകുമാരിയാണ് തട്ടിപ്പിനിരയായത്. കള്ളപ്പണ കേസിൽ ഉൾപ്പെട്ടതായും അറസ്റ്റിലാണെന്നും പറഞ്ഞ് 2.88 കോടി രൂപയാണ് ഇവരിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com