അധ്യാപികയുടെ ഫോൺ കവർന്ന് വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ചു; സഹപ്രവർത്തകർക്കെതിരെ നടപടി

ഫോൺ നഷ്ടമായ ഉടനെ തന്നെ അധ്യാപിക സിം ബ്ലോക്ക് ചെയ്ത് പൊലീസിൽ പരാതി നൽകിയിരുന്നു
അധ്യാപികയുടെ ഫോൺ കവർന്ന് വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ചു; സഹപ്രവർത്തകർക്കെതിരെ നടപടി

കൊല്ലം: സ്റ്റാഫ് റൂമിൽ നിന്ന് അധ്യാപികയുടെ ഫോൺ കവർന്ന് സ്കൂളിലെ വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച സംഭവത്തിൽ 2 സഹപ്രവർത്തകരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്ട്രർ ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള തേവലക്കര ഗേൾസ് ഹൈസ്കൂളിലെ അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ് , തേവലക്കര സ്വദേശി സാദിയ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും ഒളിവിലാണ്.

സ്കൂളിലെ ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപികയായ കെഎസ് സോയയുടെ മൊബൈൽ ഫോൺ കവർന്നാണ് കെഎസ്ടിഎ ഉൾപ്പെടെയുള്ള വാട്സ് ആപ് ഗ്രൂപ്പുകളിൽ സിപിഎം നേതാക്കളെയും സ്കൂളിലെ അധ്യാപകരെ പരാമർശിച്ച് അശ്ലീല സന്ദേശമയച്ചത്. ഫോൺ നഷ്ടമായ ഉടനെ തന്നെ അധ്യാപിക സിം ബ്ലോക്ക് ചെയ്ത് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആരോപണ നിഴലിലായ പ്രജീഷും സാദിയയും മൊഴിയെടുക്കാൻ എത്താതെ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്കൂളിലെ സിസിടിവി ദൃശങ്ങളും സൈബർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷം ഇരുവരെയും പ്രതികളാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com