കാസർഗോഡ്: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അമ്പലത്തറ സ്വദേശി ബീനയാണ് (40) മരിച്ചത്. ഭര്‍ത്താവ് ദാമോദരനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നതായി നാട്ടുകാർ പറയുന്നു. പ്രകോപിതനായ ദാമോദരന്‍ ബീനയെ കഴുത്തുഞെരിച്ചും ഭിത്തിയില്‍ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ദാമോദരൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസുകാരെ അറിയിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ദാമോദരനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ബീനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.