ഭർത്താവിനെ കൊല്ലുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസ്; കേസെടുത്ത് പൊലീസ്

ബാഹ് സ്വദേശിയാണ് ഭാര്യയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടതിനു പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചത്
ഭർത്താവിനെ കൊല്ലുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസ്; കേസെടുത്ത് പൊലീസ്

ലക്നൗ: ഭർത്താവിനെ കൊല്ലുന്നയാൾക്ക് 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട് യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ഭർത്താവിൻറെ പരാതിയിലാണോ ഉത്തർപ്രദേശിലെ പൊലീസ് വധിക്കെതിരെ കേസെടുത്തു. ഭാര്യയുടെ ആൻസുഹൃത്ത് തന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായി ഭർത്താവ് ആരോപിക്കുന്നു.

ബാഹ് സ്വദേശിയാണ് ഭാര്യയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടതിനു പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. രണ്ടുവർഷം മുൻപായിരുന്നു യുവാവും മധ്യപ്രദേശ് സ്വദേശിയുമായ ബിന്ദ് സ്വദേശിയുമായ യുവതിയും വിവാഹിതരാകുന്നത്. വിവാഹത്തിനു പിന്നാലെ തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും അതിനിടെ അഞ്ച് മാസത്തിനു ശേഷം ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി പോവുകയുമായിരുന്നു.

ജീവനാംശം തേടി ഭർത്താവിനെതിരെ യുവതി കേസ് ഫയൽ ചെയ്തിരുന്നു. പിന്നാലെയാണ് തന്നെ കൊല്ലുന്നയാൾക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതെന്നും ആണ് ഭർത്താവിൻറെ പരാതിയിൽ പറയുന്നത്. മൂന്നുമാസം മുൻപ് ഭാര്യയുടെ മാതാപിതാക്കൾ തനിക്കെതിരെ വധഭീഷണി മുഴക്കിയതായും ഭർത്താവിന്റെ പരാതിയിലുണ്ട്.

അയൽവക്കത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവുമായി ഭാര്യയ്ക്ക് രഹസ്യബന്ധം ഉണ്ടെന്നാണ് പരാതിക്കാരന് ആരോപണം ഈ ബന്ധത്തെ ചൊല്ലിയാണ് വിവാഹശേഷം തർക്കങ്ങൾ ഉണ്ടായതെന്നും ഭാര്യയുടെ ആൻസുകുത്ത് ഫോണിൽ വിളിച്ചു തന്നെ കൊല്ലും എന്ന് ഭീഷണി മുഴക്കിയതായി പറയുന്നു പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.