ഭർത്താവ് ഒളി ക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന് യുവതിയുടെ പരാതി

1.5 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം.
Woman Accuses Husband Installing Spy Camera in bedroom

ഭർത്താവ് സ്പൈ ക്യാമറകൾ ഉപയോഗിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതായി യുവതിയുടെ പരാതി

file image

Updated on

പുനെ: മഹാരാഷ്ട്രയിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണപ്പെടുത്തിയതായി യുവതിയുടെ പരാതി. കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും പണം നൽകിയില്ലെങ്കിൽ പുറത്തുവിടുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

സർക്കാർ ക്ലാസ്-2 ഉദ്യോഗസ്ഥയായ യുവതി മാനസികമായും ശാരീരികമായും പീഡനങ്ങൾ നേരിട്ടതായി പൊലീസ് പറയുന്നു. കാറിന്‍റെ ഇഎംഐ അടയ്ക്കാൻ എന്ന പേരിൽ 1.5 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം. പണം കൊണ്ടുവരാൻ വിസമ്മതിച്ചപ്പോൾ ഭർത്താവ് തന്നെ മർദിച്ചതായും യുവതി പറഞ്ഞു.

യുവതിയുടെ പരാതിയിൽ ഭർത്താവ്, ഭർത്താവിന്‍റെ അമ്മ, മൂന്ന് സഹോദരിമാർ, അവരുടെ രണ്ട് ഭർത്താക്കന്മാർ എന്നിവർക്കെതിരേ കേസെടുത്തതായി അംബേഗാവ് പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com