തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തി യുവാവ്

സതീഷ് കുമാറും മഹാലക്ഷ്മിയും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു
തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തി യുവാവ്

മധുര: തമിഴ്നാട്ടിൽ അന്യജാതിക്കാരനെ പ്രണയിച്ചതിന്‍റെ പേരിൽ സഹോദരിയെയും കാമുകനെയും വെടിവെച്ച് കൊന്ന് യുവാവ്. മഹാലക്ഷ്മി, സതീഷ് കുമാർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ സഹോദരൻ പ്രവീണിനായി (20) പൊലീസ് അന്വേഷണം ആരംഭിച്ചു.

സതീഷ് കുമാറും മഹാലക്ഷ്മിയും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ സഹോദരൻ സതീഷിന്‍റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചു എന്നാണ് വിവരം. പിന്നാലെ സഹോദരിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com