വിമാന ടിക്കറ്റ് എടുത്തു കൊടുക്കാമെന്നു വിശ്വസിപ്പിച്ച് തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപ; യുവതി അറസ്റ്റിൽ

തൃശൂർ ചാവക്കാട് സ്വദേശി ബി. അനീഷയാണ് അറസ്റ്റിലായത്
Woman arrested for defrauding Rs 2,55,000 by promising to buy flight tickets

വിമാന ടിക്കറ്റ് എടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തത് 2,55,000 രൂപ; യുവതി അറസ്റ്റിൽ

file

Updated on

അരൂർ: വിമാന ടിക്കറ്റ് എടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് തുറവൂർ മനക്കോടം സ്വദേശിയിൽ നിന്നു പണം തട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശി ബി. അനീഷയെയാണ് ചേർത്തല കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്യാനഡയിൽ‌ നിന്നു നാട്ടിലേക്ക് വരുന്നതിനായി 3 ടിക്കറ്റുകൾ ശരിയാക്കി കൊടുക്കാമെന്നു ധരിപ്പിച്ച് തുറവൂർ സ്വദേശിയിൽ നിന്നും 2,55,000 രൂപ വാങ്ങി പറ്റിച്ചുവെന്നാണ് പരാതി.

തുടർന്ന് യുവാവ് നൽകിയ പരാതിയിൽ അനീഷയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരേ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com