കട്ടൻ ചായയെന്ന് വിശ്വസിപ്പിച്ച് 12 കാരന് മദ‍്യം നൽകി; യുവതി അറസ്റ്റിൽ

വണ്ടിപ്പെരിയാർ സ്വദേശി പ്രിയങ്കയാണ് പൊലീസിന്‍റെ പിടിയിലായത്
Woman arrested for giving alcohol to 12 year old boy

കട്ടൻ ചായയെന്ന് വിശ്വസിപ്പിച്ച് 12 കാരന് മദ‍്യം നൽകി; യുവതി അറസ്റ്റിൽ

Updated on

ഇടുക്കി: പന്ത്രണ്ടു വയസുകാരനെ കട്ടൻ ചായയെന്ന് വിശ്വസിപ്പിച്ച് മദ‍്യം നൽകിയ യുവതി അറസ്റ്റിൽ. ഇടുക്കി പീരുമേടിലാണ് സംഭവം. വണ്ടിപ്പെരിയാർ സ്വദേശി പ്രിയങ്കയാണ് പൊലീസിന്‍റെ പിടിയിലായത്.

പ്രതിക്കെതിരേ ജൂവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ പ്രിയങ്കയുടെ വീട്ടിൽ വച്ച് ആൺ കുട്ടിക്ക് നിർബന്ധിച്ച് മദ‍്യം നൽകിയെന്നാണ് പരാതി.

മയങ്ങി വീണ കുട്ടി ഏറെ നേരത്തിന് ശേഷം അവശനായിട്ടാണ് വീട്ടിലെത്തിയത്. തുടർന്ന് മാതാപിതാക്കൾ വിവരം തിരക്കിയപ്പോഴാണ് മദ‍്യം നൽകിയ കാര‍്യം കുട്ടി വെളിപ്പെടുത്തിയത്.

പിന്നീട് കുടുംബം പൊലീസിൽ പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. കേസെടുത്ത പ്രിയങ്കയെ കോടതിയിൽ ഹാജരാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com