മുക്കുപണ്ടം പണയം വച്ച് തട്ടിയത് ലക്ഷങ്ങൾ; മധ്യവയസ്ക അറസ്റ്റിൽ

ഇവർ പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പല തവണകളായി മുക്കുപണ്ടം പണയം വച്ച് 3 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു
woman arrested in kottayam
പി.കെ പുഷ്പകുമാരി

കോട്ടയം: പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പലതവണകളായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് കൊട്ടാടിക്കുന്ന് ഭാഗത്ത് തെക്കേചെറ്റയിൽ വീട്ടിൽ പി.കെ പുഷ്പകുമാരി(52)യെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പല തവണകളായി മുക്കുപണ്ടം പണയം വച്ച് 3 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ടി. ദിലീഷ്, എസ്.ഐ ഡി. സുഭാഷ്, എ.എസ്.ഐ മാരായ ഷീനമാത്യു, പി.ജെ ബിനുമോൾ, സി.പി.ഓ ഷാജി ജോസഫ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com