അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ഒരു കോടിയുടെ സ്വർണം; കരിപ്പൂരിൽ യുവതി അറസ്റ്റിൽ

2 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ഒരു കോടിയുടെ സ്വർണം; കരിപ്പൂരിൽ യുവതി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. നരിക്കുനി സ്വദേശി അസ്മാ ബീബിയെയാണ് കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ എത്തിയത്. 2 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com