ഡൽഹിയെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം; തലയോട്ടിയുൾപ്പെടെ യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ

കൊല്ലപ്പെട്ട യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
ഡൽഹിയെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം; തലയോട്ടിയുൾപ്പെടെ യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ

ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ശ്രദ്ധ വാൽക്കറിന്‍റേത്. ഇപ്പോൾ അതുപോലൊരു കൊലപാതകമാണ് നഗരത്തിൽ സംഭവിച്ചിരിക്കുന്നത്. യുവതിയുടെ ശരീര ഭാഗങ്ങൾ ബാഗിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സറൈ കാലെ ഖാനിൽ മൊട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനു സമീപമമാണ് ബാഗ് കണ്ടെത്തിയത്.

യുവതിയുടെ തലയോട്ടിയുൾപ്പടെയുള്ള ശരീരഭാഗങ്ങൾ വെള്ള പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ശരീരഭാഗങ്ങൾ വീണ്ടെടുത്ത് മറ്റു നടപടികൾക്കായി ആശുപത്രിയിലേക്ക് അയച്ചു. കൊല്ലപ്പെട്ട യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഫൊറൻസിക് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com