ഭർത്താവിന്‍റെ ബന്ധുവുമായി അടുപ്പം; യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊന്നു!

കരണിന്‍റെ മരണം നടന്ന് 3 ദിവസത്തിന് ശേഷം, അദ്ദേഹത്തിന്‍റെ ഇളയ സഹോദരൻ കുനാൽ പൊലീസിനു മുന്നിൽ പരാതിയുമായെത്തി.
Woman, brother-in-law drug and electrocute husband

ഭർത്താവിന്‍റെ ബന്ധുവുമായി വിവാഹേതര ബന്ധം; യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊന്നു!

Updated on

ന്യൂഡൽഹി: വൈദ്യുതാഘാതമേറ്റത് മരിച്ചതെന്ന് കരുതിയ യുവാവിന്‍റെ മരണത്തിൽ വഴിത്തിരിവ്. 36 വയസുകാരനായ കരൺദേവ് എന്നയാളാണ് മരിച്ചത്. സംഭവത്തിൽ ഭാര്യ സുസ്മിത (35), കൊല്ലപ്പെട്ട കരണിന്‍റെ ബന്ധു രാഹുൽ (24) എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 13നാണ് കരൺ ദേവിനെ ഭാര്യ സുസ്മിത മാതാ രൂപാണി മാഗോ ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തിന് വൈദ്യുതാഘാതമേറ്റതായി ഡോക്റ്റർമാരെ അറിയിക്കുന്നത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കരൺ മരിച്ചിരുന്നു.

പോസ്റ്റ്‌മോർട്ടം നടത്തണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യത്തെ സുസ്മിത ആദ്യം എതിർത്തു. എന്നാൽ, കരണിന്‍റെ പ്രായവും മരണത്തിന്‍റെ സാഹചര്യവും ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് പോസ്റ്റ്‌മോർട്ടം നടത്താൻ നിർബന്ധിച്ചതോടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് അയക്കാൻ ഇവർ നിർബന്ധിതരായി.

പോസ്റ്റ് മോർട്ടത്തെ എതിർത്തതോടെയാണ് പൊലീസിനു സംശയമുണ്ടായത്. ഇതിനിടെ, കരണിന്‍റെ മരണം നടന്ന് മൂന്നു ദിവസത്തിനു ശേഷം, അദ്ദേഹത്തിന്‍റെ ഇളയ സഹോദരൻ കുനാൽ പൊലീസിനു മുന്നിൽ പരാതിയുമായെത്തി. കരണിനെ ഭാര്യയും ബന്ധുവും ചേർന്ന് ആസൂത്രിതമായി കൊന്നതാണെന്നായിരുന്നു കാനിലന്‍റെ ആരോപണം. ഇതിനു തെളിവായി സുസ്മിതയും രാഹുലും തമ്മിൽ നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റുകളും ഹാജരാക്കി.

ചാറ്റുകളിൽ നിന്ന് ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും, അതുകൊണ്ടാണ് കരണിനെ കൊല്ലാൻ തീരുമാനിച്ചതെന്നും വ്യക്തമായി. അത്താഴത്തിനിടെ ഇവർ കരണിന് 15 ഉറക്കഗുളികകൾ നൽകിയ അബോധാവസ്ഥയിലാക്കി. പിന്നാലെ അപകട മരണമാണെന്ന് വരുത്തിത്തീർക്കാൻ ഇരുവരും കിരണിനെ വൈദ്യുതാഘാതം ഏൽപ്പിക്കുകയായിരുന്നു.

സുസ്മിതയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. സുസ്മിതയും കരണും ഏഴു വര്‍ഷം മുൻപാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവർക്ക് 6 വയസുള്ള ഒരു കുട്ടിയുമുണ്ട്. ഭർത്താവ് തന്നെ പലപ്പോഴും മർദ്ദിക്കാറുണ്ടായിരുന്നു എന്നും, പലപ്പോഴും പണം ചോദിച്ച് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ഇത് വൈകാരികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമാക്കിയെന്നും സുസ്മിത പൊലീസിനോടു പറഞ്ഞു.

ഇതിനിടെയാണ് ഒരേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന രാഹുലുമായി സുസ്മിത അടുക്കുന്നത്. വിവാഹ മോചനത്തിനായും സുസ്മിത ശ്രമിച്ചെന്ന് പൊലീസ് പറയുന്നു.

"പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ, ഉചിതമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുന്നു"- ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അങ്കിത് സിങ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com