ഇൻസ്റ്റ​ഗ്രാമിൽ അശ്ലീലസന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

ഇൻസ്റ്റ​ഗ്രാമിൽ അശ്ലീലസന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

പ്രതി ഒളിവിൽ
Published on

കോഴിക്കോട്: ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ വച്ച് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്‍റെ മര്‍ദനമേറ്റത്. തലയ്ക്കും കണ്ണിനും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയെ തുടർന്ന് കൊടുവള്ളി സ്വദേശി മിർഷാദ് എന്ന യുവാവിനെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു.

പരിചയക്കാരിയായ യുവതിക്ക് ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും അശ്ലീല സന്ദേശവും അയക്കുന്നത് യുവതി ആദ്യം വിലക്കിയെങ്കിലും ഇയാൾ അത് തുടര്‍ന്നു. യുവതി നിര്‍ഷാദിന്‍റെ വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചതിന്‍റെ പ്രകോപിതനാത്തിലാണ് പൊതുറോഡില്‍ വച്ച് യുവാവ് ആക്രമിച്ചത്. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com