യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവതി അറസ്റ്റിൽ

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു പ്രതിരോധം
Representative image of a crime scene
Representative image of a crime scene

ലക്നൗ: ഇരുപത്തിമൂന്നുകാരന്‍റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ യുവതി അറസ്റ്റിൽ. കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചു മാറ്റിയ ശേഷം യുവതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. വീട്ടുജോലിക്കാരാനായ യുവാവിന്‍റെ ജനനേന്ദ്രീയമാണ് യുവതി അറുത്തുമാറ്റിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് യുവാവ് കടന്നുപിടിക്കാൻ ശ്രമിക്കുകയും, ര‍ക്ഷപ്പെട്ടോടിയ യുവതി അൽപ്പസമയത്തിനകം കത്തിയുമായെത്തി യുവാവിന്‍റെ ജനനേന്ദ്രീയം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി യുവതി വിവരം പറയുകയും യുവാവിനെതിരെ പരാതി നൽകുകയും ചെയ്തു.

അതേസമയം സംഭവത്തിൽ മറ്റൊരു കഥയാണ് യുവാവ് പറയുന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കൂടെ ചെറുപ്പം മുതൽ ജോലിക്കു നിൽക്കുന്നതാണെന്നും വീട്ടിലേക്ക് വിളിച്ചുവരുത്തി ബോധം കെടുത്തിയശേഷം ജനനേന്ദ്രീയം മുറിക്കുവായിരുന്നെന്ന് യുവാവ് പറയുന്നു. യുവാവിന്‍റെ പരാതിയിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com