ഭർത്താവ് ചായയിൽ മയക്കുഗുളിക കലർത്തി, ഭർതൃപിതാവുൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

കഴിഞ്ഞ 15 വർഷമായി ഭർത്താവ് നിരന്തരം മയക്കുഗുളികകൾ നൽകിയിരുന്നതായാണ് യുവതിയുടെ ആരോപണം
woman filed rape complaint against husband father-in-law and brother-in-law
woman filed rape complaint against husband father-in-law and brother-in-lawFreepik

ജയ്പുർ: ഭർത്താവിന്‍റെ സഹായത്തോടെ ഭർതൃപിതാവും കുടുംബാഗങ്ങളും പീഡിപ്പിച്ചെന്ന പരാതിയിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും കുടുംബാഗങ്ങൾക്കുമെതിരേ പൊലീസിനെ സമീപിച്ചത്.

കഴിഞ്ഞ 15 വർഷമായി ഭർത്താവ് നിരന്തരം മയക്കുഗുളികകൾ നൽകിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടർന്ന് ഭർതൃപാതവുൾപ്പെടെയുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നു.

ഭർത്താവിന്‍റെ ആവശ്യങ്ങൾ എതിർത്തതോടെ ചായയിൽ മയക്കുഗുളികൾ കലർത്തി നൽകുകയായിരുന്നു. തുടർന്നാണ് ഭർതൃപിതാവും കുടുംബാഗങ്ങളും ലൈംഗികമായി പീഡിച്ചെന്നും, എതിർത്തപ്പോൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും യുവതി പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com