തിരുവനന്തപുരത്ത് യുവതിയെ ലിവ് ഇൻ പങ്കാളി വെട്ടി പരുക്കേൽപ്പിച്ചു

ബുധനാഴ്ച ഇരുവരും വഴക്കുണ്ടാവുകയും കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വിജിമോളുടെ കൈയിലും കാലിലും അനു വെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Woman injured by live-in partner in Thiruvananthapuram

പ്രതി അനു

Updated on

തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിയെ ലിവ് ഇൻ പങ്കാളി വെട്ടി പരുക്കേൽപ്പിച്ചു. കടയ്ക്കാവൂർ‌ സ്വദേശി വിജി മോൾക്കാണ് പരുക്കേറ്റത്. ആക്രമണത്തിൽ വിജിമോളുടെ കൈപ്പത്തി അറ്റു പോയി. യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പ്രതി കായിക്കര സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോം നഴ്സായ വിജിമോൾ അനുവിനൊപ്പം വർഷങ്ങളായി ഒരുമിച്ച് കഴിയുകയാണ്.

ബുധനാഴ്ച ഇരുവരും വഴക്കുണ്ടാവുകയും കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വിജിമോളുടെ കൈയിലും കാലിലും അനു വെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വിജി മോളെ വെട്ടിപ്പരുക്കേൽപ്പിച്ചതിന് ശേഷം അനു സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

വിജിമോളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ് വിജിമോള്‍.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com