Representative image
Representative image

ധോണിയുടെ പേരിൽ യുവതിയെ കബളിപ്പിച്ച് ഒന്നര വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

റാഞ്ചി: ബൈക്കിലെത്തിയ രണ്ടംഗ സംഘം ക്രക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ പേരു പറഞ്ഞ് യുവതിയെ കബളിപ്പിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മധുദേവി എന്ന യുവതിയുടെ ഒന്നരവയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്.

മൂന്നുദിവസം മുമ്പാണ് സംഭവം. ധോണി പാവപ്പെട്ടവർക്ക് വീടും പണവും നൽകുന്നുണ്ടെന്ന് പറഞ്ഞാണ് ബൈക്കിലെത്തിയവർ യുവതിയെ സമീപിച്ചത്. പണം നൽകുന്നിടത്തേക്ക് തന്നെ കൊണ്ടുപോകാമോയെന്ന് യുവതി ചോദിച്ചപ്പോൾ പ്രതികൾ സമ്മതിക്കുകയും ചെയ്തു. തുടർന്ന് യുവതിയെയും ഒന്നര വയസുള്ള കുട്ടിയെയും അവിടേക്ക് കൂട്ടിക്കൊണ്ടുപോവുകയും യോഗം നടക്കുന്ന സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. യുവതിയുടെ ശ്രദ്ധ അവിടേക്ക് തിരിഞ്ഞതോടെ ബൈക്കിലുണ്ടായിരുന്നവർ കുട്ടിയെയും കൊണ്ട് കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മധുദേവിയുടെ മൊഴികളിൽ പൊരുത്തക്കേടുള്ളതായും അത് പരിശോധിക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവർ പാവപ്പെട്ടവർക്കുള്ള സർക്കാർ പദ്ധതിയെക്കുറിച്ച് പറഞ്ഞു കബളിപ്പിച്ചെന്ന് പറഞ്ഞ യുവതി പീന്നിട് ധോണിയുടെ പേര് പറഞ്ഞ് കബളിപ്പിച്ചെന്ന് മൊഴിമാറ്റിയതായി പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com