Woman killed over infertility in Rajasthan

രാജസ്ഥാനിൽ വന്ധ്യതയുടെ പേരിൽ യുവതിയെ കൊന്ന് കത്തിച്ച ഭർത്താവും കുടുംബവും അറസ്റ്റിൽ

രാജസ്ഥാനിൽ വന്ധ്യതയുടെ പേരിൽ യുവതിയെ കൊന്ന് കത്തിച്ച ഭർത്താവും കുടുംബവും അറസ്റ്റിൽ

കൊലപാതകം മറച്ചുവെക്കാനും അപകടമാണെന്ന് വരുത്തിത്തീർക്കാനുമാണ് മൃതദേഹം കത്തിച്ചതെന്ന് പൊലീസ് പറയുന്നു
Published on

ഡീഗ്: രാജസ്ഥാനിൽ യുവതിയെ കൊന്ന് കത്തിക്കാൻ ശ്രമിച്ച ഭർത്താവും കുടുംബവും അറസ്റ്റിൽ. യുവതി ഗർഭിണിയാവാത്തതാണ് കൊലപാതകത്തിന് പിന്നാലെ കാരണം. കൊലപതാകം മറയ്ക്കാനായി മൃതദേഹം കത്തിക്കാൻ ശ്രമിക്കുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർതൃ വീടിന് സമീപത്തു നിന്നും സർള എന്ന യുവതിയുടെ മൃതദേഹം പകുതി കത്തിക്കരിഞ്ഞ നിലയിൽ പൊലീസ് കണ്ടെടുത്തു. കൊലപാതകം മറച്ചുവെക്കാനും അപകടമാണെന്ന് വരുത്തിത്തീർക്കാനുമാണ് മൃതദേഹം കത്തിച്ചതെന്ന് പൊലീസ് പറയുന്നു.

യുവതിയെ വീട്ടിൽ വച്ച് കത്തിച്ച ശേഷം പ്രദേശ വാസികളോട് പൊള്ളലേറ്റ് മരിച്ചെന്ന് കുടുംബം വിശ്വസിപ്പിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ ഗ്രാമവാസികൾ സരളയുടെ സംസ്കാരം നടത്തുന്നതിന് മുമ്പ് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തി പരിശോധിച്ച പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.

2005 ലായിരുന്നു അശോകനുമായുള്ള സർളയുടെ വിവാഹം. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. ഇതേ ചൊല്ലി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഗർഭം ധരിക്കാൻ കഴിയാത്തതിനാൽ അശോക് സർളയെ നിരന്തരം മർദിക്കുമായിരുന്നെന്ന് സർളയുടെ കുടുംബം ആരോപിക്കുന്നു. പലപ്പോഴും ഇത് ഒത്തു തീർപ്പാക്കിയെങ്കിലും വീണ്ടും അശോക് മർദനം തുടരുകയായിരുന്നെന്ന് കുടുംബം പറയുന്നു.

logo
Metro Vaartha
www.metrovaartha.com