സംശയരോഗം; ടോയ്‌ലറ്റ് പോലുമില്ലാത്ത മുറിയിൽ ഭർത്താവ് ഭാര്യയെ പൂട്ടിയിട്ടത് 12 വർഷം

രക്ഷപെടാൻ ശ്രമിച്ചാൽ കൊന്നു കളയുമെന്നും സുമയെ ഇയാൾ ഭീഷണിപ്പെടുത്തുത്തയിരുന്നതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു
Representative Image
Representative Image
Updated on

മൈസൂർ: സംശയത്തിന്‍റെ പേരിൽ ഭർത്താവ് ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് 12 വർഷം. കർണാടകയിലെ മൈസൂരിലാണ് സംഭവം. കല്യണം കഴിഞ്ഞ് കുറുച്ചു നാളുകൾക്കു ശേഷം തന്നെ ഭാര്യയെ സംശയം തോന്നിയ ഭർത്താവ് തന്നെ മുറിയിൽ പൂട്ടിയിടുകയായിരുന്നുന്നെന്ന് സുമ എന്ന് യുവതി കർണാടക പൊലീസിനോട് പറഞ്ഞു.

ശുചിമുറി പോലുമില്ലാത്ത മുറിയിൽ മൂന്നു പൂട്ടിട്ടാണ് സന്നലയ്യ എന്ന ആൾ ഭാര്യയെ 12 വർഷക്കാലം അടച്ചിട്ടിരുന്നത്. ആരുമായും സംസാരിക്കാനോ മക്കളോട് അധികം സംസാരിക്കാനോ അവരെ അടുത്തിരുത്താനോ പോലും ഇയാൾ സമ്മതിച്ചിരുന്നില്ലെന്നും കുട്ടികളെ ചെറിയ ജനലിലൂടെ അൽപ സമയം മാത്രമാണ് കാണിച്ചിരുന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. മുറിയിൽ ഒരു ബക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. യുവതിയുടെ വിസർജ്യങ്ങളെല്ലാം ഇയാൾ തന്നെ പുറത്തെടുത്ത് കളയുമായിരുന്നു. സന്നലയ്യയുടെ മൂന്നാമാത്തെ ഭാര്യയാണ് സുമ. രക്ഷപെടാൻ ശ്രമിച്ചാൽ കൊന്നു കളയുമെന്നും സുമയെ ഇയാൾ ഭീഷണിപ്പെടുത്തുത്തയിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com