ആലുവയിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

കൊല്ലം സ്വദേശിനി അഖില ആണ് കൊല്ലപ്പെട്ടത്
woman murdered in aluva boyfriend in custody

ബിനു എൽദോസ്

Updated on

ആലുവ: ആലുവയിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു. കൊല്ലം കുണ്ടറ ചാരുവിള പുത്തൻവീട് സ്വദേശിനി, അഖില (35) ആണ് കൊല്ലപ്പെട്ടത്. അടിമാലി സ്വദേശിയായ ബിനു എൽദോസ്(39) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെ പമ്പ് ജങ്ഷൻ ഉള്ള തോട്ടുങ്കൽ ലോഡ്ജിലാണ് സംഭവം.

ഇരുവരും ചേർന്ന് ഞായറാഴ്ച ഇവിടെ റൂമെടുത്തിരുന്നു. പ്രണയത്തിലായിരുന്ന ഇവർ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊലപാതകം നടത്തിയ ശേഷം ഇതിന്‍റെ ദൃശ്യം വീഡിയോ കോളിൽ സുഹൃത്തുക്കൾക്ക് ബിനു അയച്ചു നൽകിയിരുന്നു. സുഹൃത്തുക്കള്‍ ആണ്‌ വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസ് എത്തുമ്പോൾ മദ്യപിച്ച് അവശനിലയിൽ ആയിരുന്ന ബിനുവിനെ ഉടൻ കസ്റ്റഡിയിൽ എടുത്തു. മൃതദേഹം പൊലീസ് കാവലിൽ ലോഡ്ജ് മുറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫൊറൻസിക് വിദഗ്ധർ അടക്കമുള്ള സംഘം എത്തി പരിശോധനയ്ക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി വിട്ടു നൽകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com