ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ ഭർത്താവ് കുത്തിക്കൊന്നു

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകർ പ്രതിയെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു
woman refuses to return home husband kills her parents

ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ കുത്തിക്കൊന്ന് ഭർത്താവ്

Updated on

ലഖ്നൗ: ഭാര്യ സ്വന്തം വീട്ടിലേക്ക് പോവാൻ തായാറാവാത്ത ദേഷ്യത്തിൽ ഭാര്യയുടെ മാതാപിതാക്കളെ കുത്തിക്കൊന്ന് ഭർത്താവ്. ലഖ്നൗ വിജയ് ഖേദയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നാലെ ജഗ്ദീപ് സിങ്ക് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

ഇ‍യാളുടെ ഭാര്യ പൂനത്തിന്‍റെ 80 വയസുള്ള പിതാവിനെയും 75 കാരിയായ മാതാവിനെയുമാണ് ജഗ്ദീപ് സിങ്ക് കൊന്നത്. പൂനം സ്വന്തം മതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിൽ പോയി നിൽക്കാൻ വിസമ്മതിച്ചതോടെയാണ് യുവാവ് പ്രകോപിതനായത്.

ഇതോടെ കത്തികൊണ്ട് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകർ പ്രതിയെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com