Representative Images
Representative Images

വിവാഹത്തെ ചൊല്ലി തർക്കം; 15 കാരിയെ അമ്മ വെടിവച്ചു കൊന്നു

ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്
Published on

ജാർഖണ്ഡ്: വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ 15 വയസുള്ള മകളെ അമ്മ വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

പെൺകുട്ടിയുടെ വിവാഹം മാതാപിതാക്കൾ നിശ്ചയിച്ചിരുന്നതായിരുന്നു, സ്വന്തം ഗ്രാമത്തിലെ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധം മാതാപിതാക്കൾ അംഗീകരിച്ചില്ല. ഇതിനെ ചൊല്ലി അമ്മയും കുട്ടിയും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ തർക്കം രൂക്ഷമായതോടെ അമ്മ തോക്കെടുക്ക് കുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വേടിയേറ്റ കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. പിന്നാലെ അമ്മ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com