നെയ്യാറ്റിൻകരയിൽ യുവതിയെ ആൺ സുഹൃത്ത് വെട്ടി പരുക്കേൽപ്പിച്ചു; ഗുരുതരാവസ്ഥയിൽ

ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി സച്ചു (30) ആണ് വെട്ടിയത്
woman stabbed by male friend in neyyatinkara
നെയ്യാറ്റിൻകരയിൽ യുവതിയെ ആൺ സുഹൃത്ത് വെട്ടി പരുക്കേൽപ്പിച്ചു; ഗുരുതരാവസ്ഥയിൽfile
Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആൺ സുഹൃത്തിന്‍റെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരുക്ക്. ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി സച്ചു (30) ആണ് വെട്ടിയത്. വെൺപകൽ സ്വദേശി സൂര‍്യക്കാണ് (28) വെട്ടേറ്റത്.

യുവതിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ടെറസിന്‍റെ മുകളിൽ കയറി ആൺസുഹൃത്ത് വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.

വെട്ടിയതിനു പിന്നാലെ ഇയാൾ തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത് ഇതിനു ശേഷം ഇയാൾ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com