ഉഡുപ്പിയിൽ കൂട്ടക്കൊലപാതകം; ഭർതൃമാതാവിന് പരുക്ക്

നിലവിളി കേട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം പഠിച്ചു
ഉഡുപ്പിയിൽ കൂട്ടക്കൊലപാതകം; ഭർതൃമാതാവിന് പരുക്ക്

ബംഗളൂരു: കർണാടകയിലെ ഉഡുപ്പിയിൽ അമ്മയും മൂന്ന് ആൺമക്കളും വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. നെജർ ഗ്രാമത്തിലാണ് സംഭവം. ഹസീനയെന്ന വീട്ടമ്മയും മൂന്നു ആൺ മക്കളുമാണ് കുത്തേറ്റ് മരിച്ചത്. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർതൃമാതാവിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവിടെക്കെത്തിയ 12 കാരനായ ഇളയമകനെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

നിലവിളി കേട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം പഠിച്ചു. അതേസമയം വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് ന‍യിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഘവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com