വീട്ടിലെ ഫ്രീസറിൽ യുവതിയുടെ മൃതദേഹം; മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതെന്ന് ഭർത്താവ്

ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ഭാര്യാസഹോദരന്‍
വീട്ടിലെ ഫ്രീസറിൽ യുവതിയുടെ മൃതദേഹം; മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതെന്ന് ഭർത്താവ്
Updated on

ഭോപ്പാൽ: മധ്യപ്രദേശിൽ സ്വന്തം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ഭാര്യാസഹോദരന്‍ ആരോപിച്ചു. മധ്യപ്രദേശിലെ രേവ ജില്ലയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസ് 40 വയസുള്ള സുമിത്രയുടെ മൃതദേഹം കണ്ടെത്തുന്നത്.

എന്നാൽ ഭാര്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതാണെന്നും മുബൈയിലുളള മകന്‍ വരുന്നത് വരെ സൂക്ഷിച്ച് വയ്ക്കുക മാത്രമാണ് ചെയ്തതെന്ന് സുമിത്രയുടെ ഭർത്താവ് ഭരത് മിശ്ര അവകാശപ്പെടുന്നത്. മിശ്രയ്‌ക്കെരേ ഭാര്യാസഹോദരന്‍ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ്.

സഹോദരിയുടെ മരണത്തെക്കുറിച്ച് മിശ്ര തന്നെയോ മാതാപിതാക്കളെയോ അറിയിച്ചില്ലെന്നും ഭാര്യാസഹോദരന്‍റെ പരാതിയിൽ പറയുന്നു. ഇയാൾ‌ സ്ഥിരമായി സുമിത്രയെ മർദിക്കാറുണ്ടായിരുന്നു എന്നും ഇതിനിടെയിൽ സുമിത്ര മരിച്ചതാകാമെന്നും ഭാര്യാസഹോദരന്‍ പരാതിയിൽ പറയുന്നു. പരാതി സ്വീകരിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com