ദേശീയപാതയിൽ തല അറുത്തുമാറ്റി, നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം

യുവതിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് സിസിടിവികൾ ഇല്ലാത്തത് കടുത്ത വെല്ലുവിളിയാകുന്നു
Woman's Headless, Naked Body Found In kanpur highway up
ദേശീയപാതയിൽ തല അറുത്തുമാറ്റി, നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിRepresentative image
Updated on

കാൺപൂർ: യുപിയിൽ തല അറുത്തുമാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വിവസ്ത്രമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ദേശീയപാതയിൽ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണ കാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഈ പ്രദേശത്ത് സിസിടിവി ക്യാമറകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് ഏകദേശം 3 കി.മീ അകലെയുള്ള ഒരു സിസിടിവിയിൽ ഒരു യുവതി ഒറ്റയ്ക്ക് നടന്ന് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ദേശീയപാതയിൽ നിന്ന് കണ്ടെത്തിയ ചെരിപ്പിന്‍റെയും വസ്ത്ര ഭാഗങ്ങളുടെയും സമാനമായ ചെരിപ്പും വസ്ത്രവുമാണ് സിസിടിവിയിൽ കാണുന്ന യുവതിയും ധരിച്ചിരിക്കുന്നത്. നിലവിൽ ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

മൂന്നു ടീമുകളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും യുവതിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ പൊലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com